SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Monday, December 29, 2014

ആനന്ദാശ്രമം സ്വാമിജി ശ്രീ.മുക്താനന്ദ സ്വാമിജി +2 കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നിര്‍വഹിക്കുന്നു.




+2 BLOCK  കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മ്മം ആനന്ദാശ്രമം  ശ്രീ. പൂജ്യ മുക്താനന്ദ സ്വാമിജി നിര്‍വഹിച്ചു.ചടങ്ങില്‍ PTA പ്രസിഡണ്ട് അദ്ധ്യക്ഷനായിരുന്നു.അദ്ധ്യാപകര്‍,പി.ടി.എ ഭാരവാഹികള്‍ പങ്കെടുത്തു.

പി.ടി.എ പ്രസിഡണ്ട് കെ.വി.ദിനേശന്‍ തിരി കൊളുത്തുന്നു.

Monday, December 8, 2014

സംസ്ഥാന തല പ്രവൃത്തിപരിചയ മേളയില്‍ ചവിട്ടി നിര്‍മ്മാണത്തില്‍ A grade നേടിയ ആദിത്യന്‍(X th std) , B grade നേടിയ സുരാജ് (7th std) എന്നിവരെ സ്കൂള്‍ അസംബ്ളിയില്‍ വെച്ച് അനുമോദിച്ചു. ചടങ്ങില്‍.പി.ടി.എ പ്രസിഡണ്ട്  ശ്രീ .ദിനേശന്‍,SMC ചെയര്‍മാന്‍ ശ്രീ.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

സുരാജിനെ ഹെഡ്മാസ്റ്റര്‍ അനുമോദിക്കുന്നു

ആദിത്യനെ ഹെഡ്മാസ്റ്റര്‍ അനുമോദിക്കുന്നു

ആദിത്യന്‍ എ(X th)

സുരാജ് (7 th std)

Friday, December 5, 2014

സാക്ഷരം വിജയപ്രഖ്യാപനം

  സ്കൂളില്‍ നടപ്പിലാക്കിയ സാക്ഷരം 2014 പദ്ധതിയുടെ ഔപചാരിക വിജയ പ്രഖ്യാപനം ഡിസംബര്‍4ന് ബഹുമാനപ്പെട്ട അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. എച്ച്.ആര്‍.ചഞ്ചലാക്ഷി  നിര്‍വഹിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ആരംഭിച്ച അദ്ധ്യാപക രക്ഷാകര്‍ത്തൃക്കളും നാട്ടുകാരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത യോഗത്തില്‍ ബഹുമാനപ്പെട്ട  ഹെഡ്മാസ്റ്റര്‍ സ്വാഗത ഭാഷണം നടത്തി.പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.വി. ദിനേശന്‍അദ്ധ്യക്ഷതവഹിച്ചു.സിനിയര്‍അസിസ്റ്റന്‍റ് ശ്രീ.കെ.വേണുഗോപാലന്‍മാസ്റ്റര്‍,സിനിയര്‍അദ്ധ്യാപികരാജലക്ഷ്മി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.SRG/സാക്ഷരം കണ്‍വീനര്‍ കൃഷ്ണന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കുട്ടികളും അദ്ധ്യാപകരും
 രക്ഷിതാക്കളും സാക്ഷരം അനുഭവം പങ്ക് വെച്ചു.യോഗത്തില്‍ വെച്ച് സാക്ഷരം പഠിതാക്കളായ മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. സാക്ഷരം സര്‍ഗ്ഗാത്മക രചനാ ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ രചനാ പതിപ്പ്"അക്ഷര മധുരം സാക്ഷരം" ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ പ്രകാശനം ചെയ്തു.
    സാക്ഷരം വിജയപ്രഖ്യാപനത്തിന്റെ മുന്നോടിയായി വര്‍ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു.ബാനറും പ്ളക്കാര്‍ഡുകളുമേന്തി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും ഘോഷയാത്രയില്‍ അണിനിരന്നു.





സാക്ഷരം വിജയപ്രഖ്യാന ഘോഷയാത്ര





സാക്ഷരം രചനാ പതിപ്പ് പ്രകാശനം ചെയ്യുന്നു

വാര്‍ഡ് മെമ്പര്‍ സംസാരിക്കുന്നു

സീനിയര്‍ അസിസ്റ്റന്റ് കെ.വേണുഗോപാലന്‍ മാസ്റ്റര്‍ ആശംസ അര്‍പ്പിക്കുന്നു

സീനിയര്‍ അദ്ധ്യാപിക രാജലക്ഷ്മി ടീച്ചര്‍ ആശംസ അര്‍പ്പിക്കുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ photo gallery യില്‍ കാണുക

Saturday, October 18, 2014



രക്ഷാകര്‍ത്തൃ സംഗമവും ബോധവത്ക്കരണ ക്ളാസ്സും

രാംനഗര്‍ സ്വാമിരാംദാസ് സ്മാരക ഗവ:ഹയര്‍സെക്കന്ററി സ്കൂളില്‍ രക്ഷാകര്‍ത്തൃസംഗമവും ബോധവത്ക്കരണ ക്ളാസ്സും സംഘടിപ്പിച്ചു. നവംബര്‍17തിങ്കളാഴ്ച്ച 2മണിക്ക്ബഹുമാനപ്പെട്ടഅജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി.എച്ച്.ആര്‍.ചഞ്ചലാക്ഷി ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ പി.ടി..പ്രസിഡണ്ട് ശ്രീ.കെ.വി.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.SMC ചെയര്‍മാന്‍ശ്രീ.സി.ശ്രീധരന്‍, MPTA പ്രസിഡണ്ട് ശ്രീമതി..വി.മിനി എന്നിവ ര്‍ആശംസകളര്‍പ്പിച്ചു.
ഉദ്ഘാടനശേഷം നടന്ന രക്ഷാകര്‍ത്തൃ ബോധവത്കരണ ക്ളാസ്സില്‍
അവകാശാധിഷ്ഠിത വിദ്യാഭ്യാസം,ക്ളീന്‍ സ്കൂള്‍,സ്മാര്‍ട്ട് സ്കൂള്‍, ശിശു സൗഹൃദ
വിദ്യാലയം എന്നിവയെക്കുറിച്ച് വിശദമായി ക്ളാസ്സ് നടന്നു. കുട്ടികളെ
ഓരോരുത്തരേയും മികച്ച പൗരന്‍മാരായി വളര്‍ത്തുന്നതില്‍ രക്ഷിതാവിന്റെ
പങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ രക്ഷാകര്‍തൃ സംഗമം സഹായകമായി.
ശ്രീ.സി.സി.ദിനേശന്‍ മാസ്റ്റര്‍ ക്ളാസ്സ് കൈകാര്യം ചെയ്തു.
തുടര്‍ന്ന് 2015 നവംബര്‍ 14 ശിശുദിനം വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ സ്കൂളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി ഹെഡ്മാസ്റ്റര്‍ സംഗമത്തിലവതരിപ്പിച്ച് അംഗീകാരം തേടി.
PTA പ്രസിഡണ്ട് സംസാരിക്കുന്നു
ഹെഡ്മാസ്റ്റര്‍ സ്വാഗതം ചെയ്യുന്നു

രക്ഷാകര്‍ത്തൃ സംഗമ സദസ്സില്‍ നിന്ന്



വാര്‍ഡ് മെമ്പര്‍ ശ്രീമതി. എച്ച്.ആര്‍. ചഞ്ചലാക്ഷി സംസാരിക്കുന്നു

SMC ചെയര്‍മാന്‍ സംസാരിക്കുന്നു

MPTA പ്രസിഡണ്ട് ശ്രീമതി.മിനി സംസാരിക്കുന്നു



ചാന്ദ്രദിനാഘോഷം
ശാസ്ത്ര പരീക്ഷണ പ്രദ൪ശനവും ചാ൪ട്ട് പ്രദ൪ശനവും


ഈ വ൪ഷത്തെ ചാന്ദ്രദിനാഘോഷത്തിന്റെ
ഭാഗമായി സയ൯സ് ക്ളബ്ബ് സ്കൂളില്‍ വിപുലമായ ശാസ്ത്രപരീക്ഷണ പ്രദ൪ശനം
സംഘടിപ്പിച്ചു.പുതുതലമുറയില്‍ ശാസ്ത്ര
 അവബോധം വള൪ത്തുക   പരീക്ഷണങ്ങള്‍  
നടത്തിയും ഉപകരണങ്ങള്‍ കൈകാര്യം ചെയ്തും
ആത്മവിശ്വാസവും നൈപുണിയും വള൪ത്തുക
എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെട്ട പരീക്ഷണ
പ്രദ൪ശനത്തില്‍ കുട്ടികള്‍ അത്യുത്സാഹത്തോടെ പങ്കെടുത്തു.മുപ്പതിലധികം പരീക്ഷണങ്ങള്‍ രൂപ
കത്പന ചെയ്ത് പ്രദ൪ശിക്കപ്പെട്ടു.അഞ്ച് മുതല്‍
 പത്ത് വരെ ക്ളാസ്സുകളില്‍ പഠിക്കുന്ന
കുട്ടികള്‍ അവതരിപ്പിച്ച പരീക്ഷണങ്ങള്‍ വളരെ വിജ്ഞാനപ്രദവും കൗതുകകരവുമായി അനുഭവപ്പെട്ടതായി രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തി.
  സ്കൂള്‍ സയന്‍സ് ക്ലബ്ബിലെ കുട്ടികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ചാര്‍ട്ടുകളുടെ പ്രദര്‍ശനവും മത്സരവും നടത്തപ്പെട്ടു.വിജയികള്‍ക്ക് സമ്മാനങ്ങള്‍ 
നല്‍കി.പരീക്ഷണ പ്രദ൪ശനത്തില്‍ പങ്കെടുത്ത
മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹനസമ്മാനങ്ങള്‍ നല്‍കി.


സ്കൂള്‍ ശാസ്ത്ര ക്ളബ്ബ് സെകൃട്ടറി കൃഷ്ണന്‍ എമ്പ്രാന്തിരി മാസ്റ്റ൪,ഹൈസ്കൂള്‍  ശാസ്ത്ര അദ്ധ്യാപിക രാജലക്ഷ്മി ടിച്ച൪,ശാസ്ത്ര ക്ളബ്ബ്
കണ്‍വീന൪ ശ്രീലക്ഷ്മി.എം ജോയിന്റ് കണ്‍വിന
റായ വിഷ്ണു.കെ തുടങ്ങിയവ൪ നേതൃത്വം നല്‍കി.














പച്ചക്കറികൃഷിതോട്ടത്തില്‍ തയ്യാറെടുക്കുന്ന കുട്ടികള്‍


പച്ചക്കറികൃഷിക്കായി നിലം ഒരുക്കുന്നു




















പച്ചക്കറി വിളവെടുപ്പ്  ECHO CLUB കണ്‍വീനര്‍ ആരതി  ഹെഡ്മാസ്റ്റര്‍ക്ക് നല്‍കുന്നു.

Thursday, October 2, 2014

മഹാത്മ വന്ദനം


October 2 ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി 'മഹാത്മ വന്ദനം' എന്ന വ്യത്യസ്തമാകുന്ന പരിപാടി സംഘടിപ്പിച്ചു. പ്രത്യേകം തയ്യാറാക്കിയ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുഴുവ൯ വിദ്ധ്യാ൪ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും PTA ഭാരവാഹികളും പുഷ്പാ൪ച്ചന നടത്തി.ഈ സമയം "വൈഷ്ണവ് ജനകോ-----”എന്ന ഭജനയുടെ പശ്ചാത്തലവും ഉണ്ടായിരുന്നു. ഇതിനുശേഷം ഗാന്ധിജി സ്മൃതി എന്നപേരില്‍ മഹാത്മജിയുടെ അനുസ്മരണ യോഗവും നടന്നു.ഇതില്‍ പത്താം ക്ളാസ്സിലെ ആരതി.കെ.വി.പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗാന്ധിജിയുടെ ജീവിതവും ദ൪ശനവും എന്ന വിഷയത്തില്‍ സി.സി.ദിനേശ൯ മാസ്റ്റ൪ മുഖ്യപ്രഭാഷണം നടത്തി.പ്രധാന അദ്ധ്യാപക൯ ശ്രീ.കെ.കരുണാകര൯ മാസ്റ്റ൪ സ്വാഗത പ്രഭാഷണവും സ്റ്റാ‍ഫ് സെക്രട്ടറി ശ്രീ.കെ.സതീഷ് കുമാ൪ കൃതജ്ഞതയും രേഖപ്പെടുത്തി.സീനിയ൪ അദ്ധ്യാപികയായ ശ്രീമതി കെ.പി.രാജലക്ഷ്മി ടീച്ച൪,PTA പ്രസിഡണ്ട് ശ്രീ.കെ.പ്രകാശ൯ എന്നിവ൪ ആശംസകള്‍ നേ൪ന്നു. ഹൈസ്കൂള്‍ വിദ്ധ്യാ൪ത്ഥികള്‍ 'ഗാന്ധി സ്മൃതി ഗീതം' ആലപിച്ചു.

ദിനേശ൯ മാസ്റ്റ൪ മുഖ്യപ്രഭാഷണം നടത്തുന്നു

ഹെഡ്മാസ്റ്റ൪ പുഷ്പാ൪ച്ചന നടത്തുന്നു.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാമത്സരത്തില്‍ നിന്ന്