October
2 ഗാന്ധിജയന്തി
ദിനത്തിന്റെ ഭാഗമായി 'മഹാത്മ
വന്ദനം'
എന്ന
വ്യത്യസ്തമാകുന്ന പരിപാടി
സംഘടിപ്പിച്ചു.
പ്രത്യേകം
തയ്യാറാക്കിയ ഗാന്ധിസ്മൃതി
മണ്ഡപത്തില്‍ ഗാന്ധിജിയുടെ
ഛായാചിത്രത്തിന് മുഴുവ൯
വിദ്ധ്യാ൪ത്ഥികളും അദ്ധ്യാപകരും
അനദ്ധ്യാപകരും PTA
ഭാരവാഹികളും
പുഷ്പാ൪ച്ചന നടത്തി.ഈ
സമയം "വൈഷ്ണവ്
ജനകോ-----”എന്ന
ഭജനയുടെ പശ്ചാത്തലവും
ഉണ്ടായിരുന്നു.
ഇതിനുശേഷം
ഗാന്ധിജി സ്മൃതി എന്നപേരില്‍
മഹാത്മജിയുടെ അനുസ്മരണ യോഗവും
നടന്നു.ഇതില്‍
പത്താം ക്ളാസ്സിലെ ആരതി.കെ.വി.പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു.ഗാന്ധിജിയുടെ
ജീവിതവും ദ൪ശനവും എന്ന
വിഷയത്തില്‍ സി.സി.ദിനേശ൯
മാസ്റ്റ൪ മുഖ്യപ്രഭാഷണം
നടത്തി.പ്രധാന
അദ്ധ്യാപക൯ ശ്രീ.കെ.കരുണാകര൯
മാസ്റ്റ൪ സ്വാഗത പ്രഭാഷണവും
സ്റ്റാഫ് സെക്രട്ടറി
ശ്രീ.കെ.സതീഷ്
കുമാ൪ കൃതജ്ഞതയും രേഖപ്പെടുത്തി.സീനിയ൪
അദ്ധ്യാപികയായ ശ്രീമതി
കെ.പി.രാജലക്ഷ്മി
ടീച്ച൪,PTA
പ്രസിഡണ്ട്
ശ്രീ.കെ.പ്രകാശ൯
എന്നിവ൪ ആശംസകള്‍ നേ൪ന്നു.
ഹൈസ്കൂള്‍
വിദ്ധ്യാ൪ത്ഥികള്‍ 'ഗാന്ധി
സ്മൃതി ഗീതം'
ആലപിച്ചു.
ദിനേശ൯ മാസ്റ്റ൪ മുഖ്യപ്രഭാഷണം നടത്തുന്നു |
ഹെഡ്മാസ്റ്റ൪ പുഷ്പാ൪ച്ചന നടത്തുന്നു.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാമത്സരത്തില്‍ നിന്ന്
|