SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Saturday, January 31, 2015

കുടുംബസംഗമം 2015

ഈ വര്‍ഷം SSLC പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുവേണ്ടി 2015 ജനുവരി 25 ഞായറാഴ്ച വിദ്യാലയത്തില്‍ വെച്ച് ഏകദിന കുടുംബസംഗമം സംഘടിപ്പിച്ചു.
     സംഗമം രാവിലെ 10മണിക്ക് അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി.എച്ച്.ചഞ്ചലാക്ഷിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ കാസര്‍ഗോഡ് DIET പ്രിന്‍സിപ്പല്‍  ശ്രീ.കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
PTA പ്രസിഡണ്ട് ശ്രീ.K V ദിനേശന്‍,S M C ചെയര്‍മാന്‍,ശ്രീ.ശ്രീധരന്‍, മുന്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.K കരുണാകരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.HM ഇന്‍ചാര്‍ജ് ശ്രീമതി K.P.രാജലക്ഷ്മി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി K.സതീഷ്കുമാര്‍ നന്ദിയും രേഖപ്പേടുത്തി.നമ്മുടെ വിദ്യാലയത്തിലെ ശ്രിമതി.കെ പദ്മിനി ടീച്ചര്‍ രചിച്ച് ഈണം നല്‍കിയ സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.
       രണ്ടാം സെഷനില്‍ ശ്രീ.വത്സന്‍ പിലിക്കോടിന്റെ കൗണ്‍സിലിങ് ക്ളാസ്സ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പുതിയ അനുഭവമായി.വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തിനുശേഷം ആദ്യസെഷന്‍ ഒരു നാടന്‍ പാട്ടോടെ ആരംഭിച്ചു.തുടര്‍ന്ന് What is that എന്ന ലഘുചിത്രത്തിന്റെയും SSLC ബാച്ചിന്റെ പഠനയാത്രയുടെയും CD പ്രദര്‍ശനം നടന്നു.രക്ഷിതാക്കളുമായുള്ള സംവാദവും ഈ സെഷന്റെ പ്രത്യേകതയായിരുന്നു.
     അവസാനത്തെ സെഷനില്‍ കുടുംബസംഗമത്തെക്കറിച്ചുള്ള അഭിപ്രായം  പറയലായിരുന്നു. എല്ലാവരും ഈ പരിപാടിയെക്കുറിച്ച് നന്നായി സംസാരിച്ചു. 4.30 ന് ദേശീയഗാനത്തോടെ കുടുംബസംഗമ പരിപാടി അവസാനിച്ചു.

Thursday, January 29, 2015

'HAPPY BIRTHDAY' with a delicious feast

Students of SRMGHSS RAMNAGAR has initiated a programme 'Birthday-with a delicious feast'  on July 8th 2014.Birthday students sponser a nutricious curry for the midday meal. "It adds more taste and flavour in the noon feeding" says Head Master.




പിറന്നാളിന് ഒരു വിഭവം
വിദ്യാലയത്തിന്റെ നൂതനമായ തനത് പരിപാടിയാണ് "പിറന്നാളിന് ഒരു വിഭവം".പിറന്നാള്‍ ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും ഒരു വിഭവം നല്‍കുന്ന ഈ പരിപാടി വന്‍വിജയമായി തീര്‍ന്നിരിക്കയാണ്.മിക്കവാറും എല്ലാദിവസങ്ങളിലും ഇത്തരത്തില്‍ വിഭവം ഉണ്ടാകാറുണ്ട്.പായസം,അവിയല്‍,കൂട്ടുകറി,പയറുവറവ്,സാലഡ്,അച്ചാര്‍,പപ്പടം തുടങ്ങിയ വിഭവങ്ങള്‍  കുട്ടികള്‍ നല്‍കാറുണ്ട്.പ്രസ്തുത ദിവസം രക്ഷിതാക്കള്‍ വന്ന് പാചകത്തിന് അല്‍പം സഹായിക്കുന്നു.പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടികളുടെ പേരും ക്ളാസ്സും ഭക്ഷണശാലക്കു മുന്നില്‍ ആശംസകളോടെ പോസ്റ്റര്‍ ആയി പതിക്കുന്നു.





ഒന്നാം ക്ളാസ്സ് -സ്മാര്‍ട്ട് ക്ളാസ്സ്

ഒന്നാം ക്ളാസ്സ്  -സ്മാര്‍ട്ട് ക്ളാസ്സിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണന്‍ ഉദ്ഘാടനം
ചെയ്യുന്നു.

1st standard-SMART CLASS


കുടുംബസംഗമം 2015

കുടുംബസംഗമത്തില്‍ HM ഇന്‍ചാര്‍ജ് K.Pരാജലക്ഷ്മി ടീച്ചര്‍ സ്വാഗതം ചെയ്യുന്നു.

വാര്‍ഡ് മെമ്പര്‍  ശ്രീമതി. എച്ച്.ചഞ്ചലാക്ഷി ആശംസ അര്‍പ്പിക്കുന്നു.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുന്നു.

കാസര്‍ഗോഡ് DIET പ്രിന്‍സിപ്പല്‍ ശ്രീ.കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
PTA പ്രസിഡണ്ട് കെ.വി.ദിനേശന്‍ സംസാരിക്കുന്നു

SMC ചെയര്‍മാന്‍ ശ്രീ.ശ്രീധരന്‍ സംസാരിക്കുന്നു.

കുടുംബസംഗമ സദസ്സില്‍ നിന്ന്

മുന്‍ HM കരുണാകരന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.




Staff  സെക്രട്ടറി സതീഷ് കുമാര്‍ നന്ദി പറയുന്നു

Tuesday, January 20, 2015

RUN KERALA RUN നോടോപ്പം രാംനഗര്‍ ഗവ: ഹൈസ്കൂള്‍.
ദേശീയ ഗെയിംസിന്റെ മുന്നോടിയായി സ്കൂളില്‍ കൂട്ടയോട്ടം നടത്തി.സ്കൂള്‍ അസംബ്ലിയില്‍ സ്കൂള്‍ ലീഡര്‍ ജ്യോതിമോള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ശ്രീമതി. പദ്മിനി ആശംസ നേരുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.





Monday, January 12, 2015

16th junior TAEKWONDO (Individual)ചാമ്പ്യന്‍ഷിപ്പില്‍  (പുംസെ) സംസ്ഥാന തലത്തില്‍ സ്വര്‍ണമെഡല്‍ സ്നേഹ.കെ.എം(X th std) കരസ്ഥമാക്കി.

TAEKWONDO ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ശ്യം കൃഷ്ണന്‍,വെങ്കലം നേടിയ സ്വാതി ഗണേഷ് ഹെഡ്മാസ്റ്ററോടൊപ്പം.
മെട്രിക് മേള ശില്പശാല (std iii,std iv) സ്കൂളില്‍ വെച്ച് നടത്തി.

മെട്രിക് മേള ശില്പശാല 2015

ശില്പശാലയില്‍ സിസിലി ടീച്ചര്‍

ശില്പശാലയില്‍ ഷീലടീച്ചര്‍



രക്ഷിതാക്കളോടൊപ്പം കുട്ടികള്‍