Students of SRMGHSS RAMNAGAR has initiated a programme 'Birthday-with a delicious feast' on July 8th 2014.Birthday students sponser a nutricious curry for the midday meal. "It adds more taste and flavour in the noon feeding" says Head Master.
പിറന്നാളിന് ഒരു വിഭവം
വിദ്യാലയത്തിന്റെ നൂതനമായ തനത് പരിപാടിയാണ് "പിറന്നാളിന് ഒരു വിഭവം".പിറന്നാള്‍ ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും ഒരു വിഭവം നല്‍കുന്ന ഈ പരിപാടി വന്‍വിജയമായി തീര്‍ന്നിരിക്കയാണ്.മിക്കവാറും എല്ലാദിവസങ്ങളിലും ഇത്തരത്തില്‍ വിഭവം ഉണ്ടാകാറുണ്ട്.പായസം,അവിയല്‍,കൂട്ടുകറി,പയറുവറവ്,സാലഡ്,അച്ചാര്‍,പപ്പടം തുടങ്ങിയ വിഭവങ്ങള്‍ കുട്ടികള്‍ നല്‍കാറുണ്ട്.പ്രസ്തുത ദിവസം രക്ഷിതാക്കള്‍ വന്ന് പാചകത്തിന് അല്‍പം സഹായിക്കുന്നു.പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടികളുടെ പേരും ക്ളാസ്സും ഭക്ഷണശാലക്കു മുന്നില്‍ ആശംസകളോടെ പോസ്റ്റര്‍ ആയി പതിക്കുന്നു.