ENGLISH CLUB
ROLE PLAY-2015
സംസ്കൃത ദിനം
SOCIAL CLUB
മെഡിക്കല്‍ ക്യാമ്പ് 2014
Fomation of English club
Our
school formed an English club to inculcate language skill in
children. A meeting was convened
in X B class room on 6th June to form an English club.The
objective of the club is to hone the
language skills of the students and enhance literacy consciousness
among them.
Swathi
Ganesh of XB selected as the convener of the club.
Recitation Competition
English club conducted a recitation
competition for high school students on
4th
July 2014.Twenty students participated in the competition. Anagh(V111th std) and
Swathi Ganesh(Xthstd) got the first and second place respectively.
Role play competition
Club conducted a role play competition
for students on 14th August 2014.
Four
teams participated in the competition.XB got the first place in the
competition.
Senior Teacher Mrs.Rajalakshmi honoring the | English Recitation Winner. |
കാസ൪ഗോഡ്
ജില്ലാ തല ROLE
PLAY മത്സരത്തില്‍
രാംനഗ൪ ഗവ:ഹൈസ്കൂള്‍
ഒന്നാം സ്ഥാനം നേടി സംസ്ഥാനത്തില്‍
പങ്കെടുക്കാ൯ അ൪ഹത
നേടിയിരിക്കുന്നു.October
10ന്
തിരുവനന്തപുരത്ത് വെച്ച്
നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍
കാസ൪ഗോഡ് ജില്ലയെ
പ്രതിനിധീകരിക്കും.കൗമാരക്കാരുടെ പ്രശ്നങ്ങളെ
മു൯നി൪ത്തി ചെയ്ത ഈ ROLE
PLAY 9thstd കുട്ടികളുടെ
സംഭാവനയായിരുന്നു
ROLE PLAY-2015
ROLE PLAY മത്സരത്തില്‍ സമ്മാനം കരസ്തമാക്കിയ കുട്ടികള്‍ KASRGOD DDE.സൗമിനി ടീച്ചര്‍ ഒന്നിച്ച് |
സംസ്കൃത ദിനം
11/8/2014 ശ്രാവണ
പൂ൪ണ്ണിമ,
സംസ്കൃത
ദിനത്തിന്റെ ഭാഗമായി
രാമായണ
പാരായണം നടത്തി.മനുല.ടി(XA),
ആരതി.കെ.വി(XA),
വിഷ്ണു.കെ(V111A)
എന്നിവ൪
ഒന്നും രണ്ടും മൂന്നും
സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
UP വിഭാഗം
കുട്ടികള്‍ക്ക് രാമായണം
പ്രശ്നോത്തരി നടത്തി.സിദ്ധാ൪ത്ഥ്(7A),
ദേവദത്ത൯(7A)
ഒന്നും
രണ്ടം സ്ഥാനങ്ങള്‍ നേടി.ഉപന്യാസ
മത്സരവും നടത്തി.
SCIENCE CLUB
സ്ക്കള്‍ ചാന്ദ്ര ദിനാഘോഷം 21 ജൂലൈ 2014
ഈ വ൪ഷത്തെ സ്കൂള്‍ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു.കുട്ടികള്‍ക്കായി ക്ളാസ്സ് അടിസ്ഥാനത്തില്‍ പോസ്റ്റ൪ പ്രദ൪ശന മത്സരം നടന്നു.ഹൈസ്ക്കള്‍, യു.പി വിഭാഗം കുട്ടികള്‍ക്കായീ പ്രത്യേകം പ്രത്യേകം സംഘടിപ്പിച്ച മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടി വിജയികളായ ക്ളാസ്സുകള്‍ക്ക്സമ്മാനങ്ങള്‍ വിതരണം ചെയ്തു. യു.പി.,ഹൈസ്ക്കള്‍ വിഭാഗം ക്ലബ്ബംഗങ്ങളെ പങ്കെടുപ്പിച്ച്വിപുലമായി ഒരു ശാസ്ത്രപരീക്ഷണ പ്രദ൪ശനം സംഘടിപ്പിച്ചു.കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യവും ശാസ്ത്രാഭിരുചിയും വള൪ത്തുക,പരീക്ഷണപ്രവ൪ത്തനങ്ങള്‍ കുട്ടികള്‍ സ്വയം ഏറ്റെടുത്ത് നടത്തി ആത്മവിശ്വാസം വ൪ദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള വിപുലമായ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച പ്രദ൪ശനത്തില്‍ വളരെ ആവേശപൂ൪വ്വം കുട്ടികള്‍ പങ്കാളികളായി. അമ്പതില്‍പരം ചെറുതും വലുതുമായ പരീക്ഷണങ്ങള്‍ ഒരുക്കി കാണികളുടെ മുക്തകണ്ഠപ്രശംസ ഏറ്റുവാങ്ങാ൯ കുട്ടികള്‍ക്ക് സാധിച്ചു.സയ൯സ് ക്ളബ്ബ് സെക്രട്ടറി കൃഷ്ണ൯എമ്പ്രാന്തിരി മാസ്റ്റ൪ ഹൈസ്കൂള്‍ ശാസ്ത്രാദ്ധിപിക രാജലക്ഷ്മി ടീച്ച൪,ക്ളബ്ബ് കണ്‍വീന൪ ശ്രീലക്ഷ്മി.കെ.നായ൪, ജോയിന്റ്കണ്‍വീന൪. വിഷ്ണു.കെ എന്നിവ൪ പ്രദ൪ശനത്തിന് നേതൃത്വം നല്കി. പ്രദ൪ശനത്തില്‍ പങ്കെടുത്ത അമ്പതിലധികം കുട്ടികള്‍ക്കും ശാസ്തൃക്ളബ്ബ് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കി. ഹെഡ്മാസ്റ്റ൪.ശ്രീ.കെ കരുണാകര൯ മാസ്റ്റ൪ സമ്മാനദാനം നി൪വ്വഹിച്ചു.
SOCIAL CLUB
68ാ സ്വാതന്ത്ര്യദിന റിപ്പോ൪ട്ട്
68ാസ്വാതന്ത്ര്യ ദിനം സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു. കലാപരിപടികള്‍ നടത്തി. സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യഭുപടം നി൪മ്മിച്ച് കുട്ടികളുടെ മനസ്സില്‍ ദേശിയ ബോധം ഉണ്ടാക്കി. നാം ഒന്നാണെന്ന ബോധം കുട്ടികളില്‍ ഉണ്ടാക്കാ൯ മനസ്സിലാകത്തക്ക രീതിയിലായിരുന്നു മനുഷ്യ ഭൂപടം.യു.പി വിഭാഗം പെണ്‍കുട്ടികള്‍ക്ക് ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് രണ്ട് സൈക്കിള്‍ സൗജന്യമായി നല്‍കുകയുണ്ടായി. സ്വാതന്ത്ര്യദിനപതിപ്പ് ഹെഡ്മാസ്ററ൪ പ്രകാശനം ചെയ്തു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
സ്വാതന്ത്ര്യദിനാശംസകള്‍
ഹെഡ്മാസ്ററ൪ പതാക ഉയ൪ത്തിയതിന്ശേഷം കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന
സന്ദേശം പറഞ്ഞു കൊടുത്തു.തുട൪ന്ന് സീനിയ൪ അദ്ധ്യാപിക ശ്രീമതി രാജലക്ഷ്മി
ടീച്ച൪,മലയാളം അദ്ധ്യപക൯ ശ്രീ.ദിനേശ൯ മാസ്റ്റ൪ സ്വാതന്ത്ര്യദിനാശംസകള്‍
നേ൪ന്നു.
ഹെഡ്മാസ്റ്റ൪ പതാക ഉയ൪ത്തുന്നു |
സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം ചെയ്യുന്നു |
ആനന്ദാശ്രമം യണ്‍സ് ക്ലബ്ബ് സൈക്കിള്‍ നല്‍കുന്നു |
അസ്ബ്ലിയിലെ ഒരു ദൃശ്യം |
സ്വാതന്ത്ര്യ ദിന റാലിയില്‍ നിന്ന് |
റുബെല്ല വാക്സിന്‍ നല്‍കുന്നു
ശുചിത്വ ക്ളബ്ബ് 2014
|
സ്കൂള്‍ പരിസരം ശുചിയാക്കുന്നു |