SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Saturday, January 31, 2015

കുടുംബസംഗമം 2015

ഈ വര്‍ഷം SSLC പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുവേണ്ടി 2015 ജനുവരി 25 ഞായറാഴ്ച വിദ്യാലയത്തില്‍ വെച്ച് ഏകദിന കുടുംബസംഗമം സംഘടിപ്പിച്ചു.
     സംഗമം രാവിലെ 10മണിക്ക് അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി.എച്ച്.ചഞ്ചലാക്ഷിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ കാസര്‍ഗോഡ് DIET പ്രിന്‍സിപ്പല്‍  ശ്രീ.കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
PTA പ്രസിഡണ്ട് ശ്രീ.K V ദിനേശന്‍,S M C ചെയര്‍മാന്‍,ശ്രീ.ശ്രീധരന്‍, മുന്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.K കരുണാകരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.HM ഇന്‍ചാര്‍ജ് ശ്രീമതി K.P.രാജലക്ഷ്മി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി K.സതീഷ്കുമാര്‍ നന്ദിയും രേഖപ്പേടുത്തി.നമ്മുടെ വിദ്യാലയത്തിലെ ശ്രിമതി.കെ പദ്മിനി ടീച്ചര്‍ രചിച്ച് ഈണം നല്‍കിയ സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.
       രണ്ടാം സെഷനില്‍ ശ്രീ.വത്സന്‍ പിലിക്കോടിന്റെ കൗണ്‍സിലിങ് ക്ളാസ്സ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പുതിയ അനുഭവമായി.വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തിനുശേഷം ആദ്യസെഷന്‍ ഒരു നാടന്‍ പാട്ടോടെ ആരംഭിച്ചു.തുടര്‍ന്ന് What is that എന്ന ലഘുചിത്രത്തിന്റെയും SSLC ബാച്ചിന്റെ പഠനയാത്രയുടെയും CD പ്രദര്‍ശനം നടന്നു.രക്ഷിതാക്കളുമായുള്ള സംവാദവും ഈ സെഷന്റെ പ്രത്യേകതയായിരുന്നു.
     അവസാനത്തെ സെഷനില്‍ കുടുംബസംഗമത്തെക്കറിച്ചുള്ള അഭിപ്രായം  പറയലായിരുന്നു. എല്ലാവരും ഈ പരിപാടിയെക്കുറിച്ച് നന്നായി സംസാരിച്ചു. 4.30 ന് ദേശീയഗാനത്തോടെ കുടുംബസംഗമ പരിപാടി അവസാനിച്ചു.