2016 ജനവരി 1ന് "സ്നേഹപൂര്‍വ്വം സഹപാഠിക്ക്" എന്ന പരിപാടി പുതുവര്‍ഷത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ളിയില്‍ സംഘടിപ്പിച്ചു.
വേദനയും
ദുരിതവും അനുഭവിക്കുന്നവര്‍ക്ക്
സ്നേഹവും സാന്ത്വനവും
പകരുന്നതിനുള്ള സന്നദ്ധതയും
സമയവും കണ്ടെത്തുന്നതിന്
വിദ്യാലയ കൂട്ടായ്മകള്‍
രൂപപ്പെടുത്തുന്നതിന് പ്രേരണ
നല്‍കാന്‍ ഈ ക്യാമ്പയിന്‍
സഹായിക്കുമെന്ന് ശ്രീ.സി.സി.ദിനേശന്‍
മാസ്റ്റര്‍ അസംബ്ളിയില്‍
വ്യക്തമാക്കി.പുതുവര്‍ഷദിനാഘോഷ
പരിപാടികള്‍ക്കായി വിനിയോഗിക്കുന്ന
പണത്തിലും സമയത്തിലും ഒരു
പങ്ക് വേദനയും ദുരിതവും
അനുഭവിക്കുന്നവരുടെ ആശ്വാസത്തിനായി
മാറ്റി വയ്ക്കാന്‍ വിദ്യാര്‍ത്ഥികളെ
പ്രേരിപ്പിക്കുകയാണ്
ക്യാമ്പയിന്റെ ലക്ഷ്യമെന്നും
ദിനേശന്‍ മാസ്റ്റര്‍
കൂട്ടിച്ചേര്‍ത്തു.
ദുരിതവും
വേദനയും അനുഭവിക്കുന്നവരോട്
ആര്‍ദ്രതാ മനേഭാവം ഉള്‍ക്കൊള്ളാന്‍
പ്രേരിപ്പിക്കുന്ന പ്രതിജ്ഞയും
എടുത്തു.
|
വേണുഗോപാലന്‍ മാസ്റ്റര്‍ സംസാരിക്കുന്നു |
|
ദേശീയ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനം കരസ്ഥമാക്കിയ അതുല്യ.എം.വി ക്ക് ഉപഹാരം നല്‍കുന്നു. |
|
സ്നേഹപൂര്‍വ്വം സഹപാഠിക്ക്-സി.സി.ദിനേശന്‍ മാസ്റ്റര്‍ സംസാരിക്കുന്നു
മഹാരാഷ്ട്രയില്‍ വെച്ച് നടക്കുന്ന ദേശീയ ചെസ്സ് ചാമ്പ്യന്‍ഷില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയ അതുല്യ.എം.വി(ix th std)യെ സ്കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു.
|