SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Sunday, January 31, 2016

മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം JANUARY 30


രാം നഗര്‍- സ്വാമി രാംദാസ് സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന്റെയും ഗാന്ധി സ്മാരക സേവാകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാലയത്തില്‍ അന്താരാഷ്ട്ര അഹിംസാദിനം സമുചിതമായി ആചരിച്ചു.ഇതിന്റെ ഭാഗമായി ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന,സര്‍വ്വമത പ്രാര്‍ത്ഥന എന്നിവ ഉണ്ടായി.തുടര്‍ന്ന് നടന്ന ഗാന്ധിജി അനുസ്മരണ സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ.വി.വി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.അനുസ്മരണ പ്രഭാഷണത്തില്‍ H M.Varija.M, Dr. N.Kannan Nair,SMC CHAIRMAN sri.Sreedharan.C,sri .C.C.Dineshan Master എന്നിവര്‍ സംസാരിച്ചു.Sri P.K. KUMARAN അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗാന്ധിസ്മാരക കേന്ദ്രം സെക്രട്ടറി ശ്രീ.കെ.സി.കൃഷ്ണന്‍ സ്വാഗതവും ഗാന്ധിസ്മാരക കേന്ദ്രം ചീഫ്.കോ.ഓര്‍ഡിനേറ്റര്‍ ശ്രീ.കെ ഗോപാലന്‍ നന്ദിയും പറഞ്ഞു. ദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ അത്യപൂര്‍വ്വങ്ങളായ ജീവിത മുഹൂര്‍ത്തങ്ങളടങ്ങിയ ഫോട്ടോ പ്രദര്‍ശനവും ഉണ്ടായി.



ശ്രീ.വി.വി.പ്രഭാകരന്‍ സംസാരിക്കുന്നു

മഹാത്മഗാന്ധി രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന്