രക്ഷാകര്‍ത്തൃ
സംഗമവും ബോധവത്ക്കരണ ക്ളാസ്സും
രാംനഗര്‍
സ്വാമിരാംദാസ് സ്മാരക
ഗവ:ഹയര്‍സെക്കന്ററി
സ്കൂളില്‍ രക്ഷാകര്‍ത്തൃസംഗമവും
ബോധവത്ക്കരണ ക്ളാസ്സും
സംഘടിപ്പിച്ചു.
നവംബര്‍17തിങ്കളാഴ്ച്ച 2മണിക്ക്ബഹുമാനപ്പെട്ടഅജാനൂര്‍
ഗ്രാമപഞ്ചായത്ത് മെമ്പര്‍
ശ്രീമതി.എച്ച്.ആര്‍.ചഞ്ചലാക്ഷി
ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍
പി.ടി.എ.പ്രസിഡണ്ട്
ശ്രീ.കെ.വി.ദിനേശന്‍
അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റര്‍
സ്വാഗതം പറഞ്ഞു.SMC
ചെയര്‍മാന്‍ശ്രീ.സി.ശ്രീധരന്‍,
MPTA പ്രസിഡണ്ട്
ശ്രീമതി.ഇ.വി.മിനി
എന്നിവ ര്‍ആശംസകളര്‍പ്പിച്ചു.
ഉദ്ഘാടനശേഷം
നടന്ന രക്ഷാകര്‍ത്തൃ ബോധവത്കരണ
ക്ളാസ്സില്‍
അവകാശാധിഷ്ഠിത
വിദ്യാഭ്യാസം,ക്ളീന്‍
സ്കൂള്‍,സ്മാര്‍ട്ട്
സ്കൂള്‍,
ശിശു
സൗഹൃദ
വിദ്യാലയം
എന്നിവയെക്കുറിച്ച് വിശദമായി
ക്ളാസ്സ് നടന്നു.
കുട്ടികളെ
ഓരോരുത്തരേയും
മികച്ച പൗരന്‍മാരായി
വളര്‍ത്തുന്നതില്‍ രക്ഷിതാവിന്റെ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതില്‍
രക്ഷാകര്‍തൃ സംഗമം സഹായകമായി.
ശ്രീ.സി.സി.ദിനേശന്‍
മാസ്റ്റര്‍ ക്ളാസ്സ് കൈകാര്യം
ചെയ്തു.
തുടര്‍ന്ന്
2015
നവംബര്‍
14 ശിശുദിനം
വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍
സ്കൂളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന
വിവിധ പ്രവര്‍ത്തനങ്ങളുടെ
രൂപരേഖ തയ്യാറാക്കി ഹെഡ്മാസ്റ്റര്‍
സംഗമത്തിലവതരിപ്പിച്ച് അംഗീകാരം
തേടി.
PTA പ്രസിഡണ്ട് സംസാരിക്കുന്നു |
രക്ഷാകര്‍ത്തൃ സംഗമ സദസ്സില്‍ നിന്ന് |
വാര്‍ഡ് മെമ്പര്‍ ശ്രീമതി. എച്ച്.ആര്‍. ചഞ്ചലാക്ഷി സംസാരിക്കുന്നു |
SMC ചെയര്‍മാന്‍ സംസാരിക്കുന്നു |
MPTA പ്രസിഡണ്ട് ശ്രീമതി.മിനി സംസാരിക്കുന്നു |
ചാന്ദ്രദിനാഘോഷം
ശാസ്ത്ര പരീക്ഷണ പ്രദ൪ശനവും ചാ൪ട്ട് പ്രദ൪ശനവും
ഭാഗമായി സയ൯സ് ക്ളബ്ബ് സ്കൂളില്‍ വിപുലമായ ശാസ്ത്രപരീക്ഷണ പ്രദ൪ശനം
സംഘടിപ്പിച്ചു.പുതുതലമുറയില്‍ ശാസ്ത്ര
അവബോധം വള൪ത്തുക പരീക്ഷണങ്ങള്‍
നടത്തിയും ഉപകരണങ്ങള്‍ കൈകാര്യം ചെയ്തും
ആത്മവിശ്വാസവും നൈപുണിയും വള൪ത്തുക
എന്നീ ലക്ഷ്യങ്ങളോടെ നടത്തപ്പെട്ട പരീക്ഷണ
പ്രദ൪ശനത്തില്‍ കുട്ടികള്‍ അത്യുത്സാഹത്തോടെ പങ്കെടുത്തു.മുപ്പതിലധികം പരീക്ഷണങ്ങള്‍ രൂപ
കത്പന ചെയ്ത് പ്രദ൪ശിക്കപ്പെട്ടു.അഞ്ച് മുതല്‍
പത്ത് വരെ ക്ളാസ്സുകളില്‍ പഠിക്കുന്ന
കുട്ടികള്‍ അവതരിപ്പിച്ച പരീക്ഷണങ്ങള്‍ വളരെ വിജ്ഞാനപ്രദവും കൗതുകകരവുമായി അനുഭവപ്പെട്ടതായി രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തി.
സ്കൂള്‍ സയന്‍സ് ക്ലബ്ബിലെ കുട്ടികള്‍ ക്ലാസ് അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ചാര്‍ട്ടുകളുടെ പ്രദര്‍ശനവും മത്സരവും നടത്തപ്പെട്ടു.വിജയികള്‍ക്ക് സമ്മാനങ്ങള്‍
നല്‍കി.പരീക്ഷണ പ്രദ൪ശനത്തില്‍ പങ്കെടുത്ത
മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹനസമ്മാനങ്ങള്‍ നല്‍കി.
സ്കൂള്‍ ശാസ്ത്ര ക്ളബ്ബ് സെകൃട്ടറി കൃഷ്ണന്‍ എമ്പ്രാന്തിരി മാസ്റ്റ൪,ഹൈസ്കൂള്‍ ശാസ്ത്ര അദ്ധ്യാപിക രാജലക്ഷ്മി ടിച്ച൪,ശാസ്ത്ര ക്ളബ്ബ്
കണ്‍വീന൪ ശ്രീലക്ഷ്മി.എം ജോയിന്റ് കണ്‍വിന
റായ വിഷ്ണു.കെ തുടങ്ങിയവ൪ നേതൃത്വം നല്‍കി.
പച്ചക്കറികൃഷിതോട്ടത്തില്‍ തയ്യാറെടുക്കുന്ന കുട്ടികള്‍
പച്ചക്കറികൃഷിക്കായി നിലം ഒരുക്കുന്നു |
പച്ചക്കറി വിളവെടുപ്പ് ECHO CLUB കണ്‍വീനര്‍ ആരതി ഹെഡ്മാസ്റ്റര്‍ക്ക് നല്‍കുന്നു. |