SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Sunday, January 31, 2016

മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം JANUARY 30


രാം നഗര്‍- സ്വാമി രാംദാസ് സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്കൂളിന്റെയും ഗാന്ധി സ്മാരക സേവാകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാലയത്തില്‍ അന്താരാഷ്ട്ര അഹിംസാദിനം സമുചിതമായി ആചരിച്ചു.ഇതിന്റെ ഭാഗമായി ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന,സര്‍വ്വമത പ്രാര്‍ത്ഥന എന്നിവ ഉണ്ടായി.തുടര്‍ന്ന് നടന്ന ഗാന്ധിജി അനുസ്മരണ സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ.വി.വി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.അനുസ്മരണ പ്രഭാഷണത്തില്‍ H M.Varija.M, Dr. N.Kannan Nair,SMC CHAIRMAN sri.Sreedharan.C,sri .C.C.Dineshan Master എന്നിവര്‍ സംസാരിച്ചു.Sri P.K. KUMARAN അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗാന്ധിസ്മാരക കേന്ദ്രം സെക്രട്ടറി ശ്രീ.കെ.സി.കൃഷ്ണന്‍ സ്വാഗതവും ഗാന്ധിസ്മാരക കേന്ദ്രം ചീഫ്.കോ.ഓര്‍ഡിനേറ്റര്‍ ശ്രീ.കെ ഗോപാലന്‍ നന്ദിയും പറഞ്ഞു. ദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ അത്യപൂര്‍വ്വങ്ങളായ ജീവിത മുഹൂര്‍ത്തങ്ങളടങ്ങിയ ഫോട്ടോ പ്രദര്‍ശനവും ഉണ്ടായി.



ശ്രീ.വി.വി.പ്രഭാകരന്‍ സംസാരിക്കുന്നു

മഹാത്മഗാന്ധി രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന്



Friday, January 29, 2016

SMART CLASS ROOM ഉദ്ഘാടനം ചെയ്തു.

രാം നഗര്‍-സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ KANHANGAD MID TOWN ROTARY CLUB ന്റെ സഹായത്തോടെ നിര്‍മ്മിച്ച SMART CLASS ROOM 29/01/2016 ന് ഉദ്ഘാടനം ചെയ്തു. ROTARY DISTRICT GOVERNOR Dr.GEORGE SUNDER RAJ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ Rotary President SREEJITH RAJ.K.V അദ്ധ്യക്ഷത വഹിച്ചു. PTA PRESIDENT അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ Sri.K.Padmanabhan,Rotary Assistant Governor SANJITH J.SIMON,PTA Vice President Sri.Mohanan,INTERACT CLUB Chapter President Kumari Anagha.k.v എന്നിവര്‍ ആശംസകളര്‍പ്പിച്ചു.Head Mistress smt.VARIJA M സ്വാഗതവും Staff Secretary Sri Satheesh kumar നന്ദിയും പറഞ്ഞു.




Thursday, January 28, 2016

ലഹരി വിരുദ്ധ ഡോക്യുമെന്ററി പ്രദര്‍ശനം

  സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ ക്ലാസ്സിലെ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ ഡോക്യുമെന്ററി ചലച്ചിത്ര പ്രദര്‍ശനം 28/01/16 ന് നടത്തി.കൗമാരക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെ തുറന്ന് കാണിക്കാനും അതിനെതിരായ ബോധവത്ക്കരണം നടത്താനുമുള്ള ശക്തമായ ഒരു മാധ്യമമായിരുന്നു ഈ ഹ്രസ്വ ചിത്രം.ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം, ലഹരികള്‍ക്ക് അടിമപ്പെടല്‍,വിവിധ മാഫിയ റാക്കറ്റുകളില്‍ അകപ്പെട്ട് പോകാനുള്ള സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്കടയില്‍ ശക്തമായ അവബോധം ഉണ്ടാക്കാന്‍ ഈ ചിത്രം സഹായകമായി.

Friday, January 22, 2016

INTERACT CLUB ഉദ്ഘാടനം ചെയ്തു.

രാം നഗര്‍-സ്വാമി രാംദാസ് ഗവ ഹയര്‍ സെക്കന്‍റി സ്കൂളില്‍ INTERACT CLUB 22/01/2016 ന് രാവിലെ 10 മണിക്ക് GREEN WOOD SCHOOL PRINCIPAL. Dr.RAMACHANDRAN ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് Rotary club ന്റെ നേതൃത്വത്തിലാണ് Interact club പ്രവര്‍ത്തിക്കുന്നത്.ആദ്യ പ്രൊജക്ട് എന്ന നിലയില്‍ വിദ്യാലയത്തില്‍ 'പുസ്തക വീട്'എന്ന ഗ്രന്ഥാലയത്തിന്റെ പ്രവര്‍ത്തനമാണ് നടത്തുന്നത്.

പുസ്തക വീടിന്റെ ഉദ്ഘാടനം Principal in charge k.p.രാജലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
INTERACT CLUB chapter president കുമാരി.  അനഘയുടെ അദ്ധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍ Rotary club president Dr.K G PAI  പുസ്തക വിതരണോത്ഘാടനം നിര്‍വഹിച്ചു.
PTA President,SMC CHAIR MAN,Rotary club  member sri Vinod  എന്നിവര്‍ ആശംസകളര്‍പ്പിച്ചു.VISHNU.K സ്വാഗതവും VYDEHI നന്ദിയും പറഞ്ഞു.

Green wood school principal Dr.Ramachandran ,INTERACT CLUB ഉദ്ഘാടനം ചെയ്യുന്നു . സമീപം Dr.K G PAI
Dr. K. G .PAI നില വിളക്ക് കൊളുത്തുന്നു.


Saturday, January 2, 2016

"സ്നേഹപൂര്‍വ്വം സഹപാഠിക്ക്"

2016 ജനവരി 1ന് "സ്നേഹപൂര്‍വ്വം സഹപാഠിക്ക്" എന്ന പരിപാടി പുതുവര്‍ഷത്തോടനുബന്ധിച്ച് സ്കൂള്‍ അസംബ്ളിയില്‍ സംഘടിപ്പിച്ചു.
വേദനയും ദുരിതവും അനുഭവിക്കുന്നവര്‍ക്ക് സ്നേഹവും സാന്ത്വനവും പകരുന്നതിനുള്ള സന്നദ്ധതയും സമയവും കണ്ടെത്തുന്നതിന് വിദ്യാലയ കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നതിന് പ്രേരണ നല്‍കാന്‍ ഈ ക്യാമ്പയിന്‍ സഹായിക്കുമെന്ന് ശ്രീ.സി.സി.ദിനേശന്‍ മാസ്റ്റര്‍ അസംബ്ളിയില്‍ വ്യക്തമാക്കി.പുതുവര്‍ഷദിനാഘോഷ പരിപാടികള്‍ക്കായി വിനിയോഗിക്കുന്ന പണത്തിലും സമയത്തിലും ഒരു പങ്ക് വേദനയും ദുരിതവും അനുഭവിക്കുന്നവരുടെ ആശ്വാസത്തിനായി മാറ്റി വയ്ക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്നും ദിനേശന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ദുരിതവും വേദനയും അനുഭവിക്കുന്നവരോട് ആര്‍ദ്രതാ മനേഭാവം ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുന്ന പ്രതിജ്ഞയും എടുത്തു.
വേണുഗോപാലന്‍ മാസ്റ്റര്‍ സംസാരിക്കുന്നു
ദേശീയ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനം കരസ്ഥമാക്കിയ അതുല്യ.എം.വി ക്ക് ഉപഹാരം നല്‍കുന്നു.

സ്നേഹപൂര്‍വ്വം സഹപാഠിക്ക്-സി.സി.ദിനേശന്‍ മാസ്റ്റര്‍ സംസാരിക്കുന്നു



മഹാരാ‍ഷ്ട്രയില്‍ വെച്ച് നടക്കുന്ന ദേശീയ ചെസ്സ് ചാമ്പ്യന്‍ഷില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയ അതുല്യ.എം.വി(ix th std)യെ സ്കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു.