വിദ്യാരംഗത്തിന്റെ വേറിട്ട പരിപാടി
രാംനഗര്‍ ഗവ:ഹൈസ്കൂളില്‍ പുസ്തകോത്സവം
വിദ്യാരംഗം കലാസാഹിത്യവേദി DC BOOKS മായി സഹകരിച്ച് ആഗസ്ത് 12,13 തീയ്യതികളില്‍ സ്കൂളില്‍ പുസ്തകോത്സവം സംഘടിപ്പിക്കുകയാണ്.പ്രശസ്ത എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും പ്രഭാഷകനുമായ ശ്രീ.സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം പ്രമുഖ കഥാകൃത്ത് ശ്രീ.ത്യാഗരാജന്‍ ചാളക്കടവ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ PTA പ്രസിഡണ്ട് ശ്രീ.കെ.വി.ദിനേശന്‍ ആദ്ധ്യക്ഷം വഹിച്ചു.വിദ്യാരംഗം കണ്‍വീനര്‍ ശ്രീ.സി.സി.ദിനേശന്‍ മാസ്റ്റര്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.SMC ചെയര്‍മാന്‍ ശ്രീ.ശ്രീധരന്‍ ആശംസകളര്‍പ്പിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.വാരിജ ടിച്ചര്‍ സ്വാഗതവും ഹയര്‍സെക്കന്ററി അദ്ധ്യാപകന്‍ ശ്രീ.അച്യുതന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
വിദ്യാരംഗം കലാസാഹിത്യവേദി കഥാകൃത്ത് ശ്രീ.ത്യാഗരാജന്‍ ചാളക്കടവ് ഉദ്ഘാടനം ചെയ്യുന്നു. |