SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Friday, August 21, 2015

ഓണാഘോഷം 2015
പൂക്കളമത്സരം 




Wednesday, August 12, 2015

വിദ്യാരംഗത്തിന്റെ വേറിട്ട പരിപാടി
രാംനഗര്‍ ഗവ:ഹൈസ്കൂളില്‍ പുസ്തകോത്സവം
വിദ്യാരംഗം കലാസാഹിത്യവേദി  DC BOOKS മായി സഹകരിച്ച് ആഗസ്ത് 12,13 തീയ്യതികളില്‍ സ്കൂളില്‍ പുസ്തകോത്സവം   സംഘടിപ്പിക്കുകയാണ്.പ്രശസ്ത എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും പ്രഭാ‍ഷകനുമായ ശ്രീ.സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
            വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം പ്രമുഖ കഥാകൃത്ത് ശ്രീ.ത്യാഗരാജന്‍ ചാളക്കടവ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ PTA പ്രസിഡണ്ട് ശ്രീ.കെ.വി.ദിനേശന്‍ ആദ്ധ്യക്ഷം വഹിച്ചു.വിദ്യാരംഗം കണ്‍വീനര്‍ ശ്രീ.സി.സി.ദിനേശന്‍ മാസ്റ്റര്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.SMC ചെയര്‍മാന്‍ ശ്രീ.ശ്രീധരന്‍ ആശംസകളര്‍പ്പിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.വാരിജ ടിച്ചര്‍ സ്വാഗതവും ഹയര്‍സെക്കന്ററി അദ്ധ്യാപകന്‍ ശ്രീ.അച്യുതന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
 
വിദ്യാരംഗം കലാസാഹിത്യവേദി  കഥാകൃത്ത് ശ്രീ.ത്യാഗരാജന്‍ ചാളക്കടവ് ഉദ്ഘാടനം ചെയ്യുന്നു.
ശ്രീ.സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നു.


കുട്ടിയെ അറിയാന്‍(വിദ്യാഭ്യാസ സര്‍വ്വേ--2015-2016)
  ഗൃഹസന്ദര്‍ശനം


Monday, August 3, 2015

നമ്മുടെ വിദ്യാലയത്തില്‍ "എന്റെ കൗമുദി"
രാംനഗര്‍:വിദ്യാര്‍ത്ഥികളില്‍ പത്രവായന ഒരു ശീലമാക്കുക എന്ന ലക്ഷ്യത്തോടെ കേരള കൗമുദിയുമായി സഹകരിച്ച് കാഞ്ഞങ്ങാട് അമൃതകോളേജിന്റെ ധനസഹായത്തോടുകൂടി ഒരു വര്‍ഷത്തേക്ക് കേരളകൗമുദിയുടെ 5കോപ്പി വിതരണം ചെയ്യുന്ന പരിപാടിക്ക് ഇന്ന് തുടക്കം കുറിച്ചു.

നമ്മുടെ വിദ്യാലയത്തില്‍" മധുരം  മലയാളം"
സ്കൂള്‍ ലീഡര്‍ക്ക് പത്രം കൈമാറുന്നു
പിറന്നാള്‍ സമ്മാനമായി സ്കൂള്‍ ലൈബ്രറിയില്‍ലേക്ക് 10എ യിലെ രസ്ന രാഘവന്‍ പുസ്തകം നല്‍കുന്നു.