SRMGHSS RAMNAGAR SCHOOL BLOG
Education is the most powerful weapon which you can use to change the world!!

Sample Text



Tuesday, July 28, 2015

ഡോ.എ.പി.ജെ. അബ്ദുല്‍കലാമിന് രാമനഗരത്തിന്റെ ശ്രദ്ധാഞ്ജലി

           
അന്തരിച്ച മുന്‍രാഷ്ട്രപതിയും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ.അബ്ദുല്‍കലാമിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് ഇന്ന് രാവിലെ വിദ്യാലയത്തില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.അബ്ദുല്‍കലാമിന്റെ വ്യക്തിത്വ സവിശേഷതകളും രാഷ്ട്രതന്ത്രജ്ഞതയും ശാസ്ത്രജ്ഞന്‍എന്ന നിലയിലുള്ളപാടവവും അനുശോചന പ്രസംഗത്തില്‍ സി.സി. ദിനേശന്‍ മാസ്റ്റര്‍ വിശദീകരിച്ചു.പുതുതലമുറയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ആ അഗ്നിച്ചിറകുകള്‍ ഇനിയും നമ്മുടെ സാംസ്കാരിക വൈജ്ഞാനിക വിഹായസ്സില്‍ ഉയര്‍ന്ന് പറന്നുകൊണ്ടേയിരിക്കും--------------

Wednesday, July 22, 2015

ജൂലായ് 21 ചാന്ദ്രദിനം

ജൂലായ് 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി സയന്‍സ് ക്ളബ്ബിന്റെ നേതൃത്വത്തില്‍ Quiz competition നടത്തി.
ഒന്നും രണ്ടും സ്ഥാനക്കാരെ അസംബ്ലിയില്‍ അനുമോദിച്ചു.

 

Sunday, July 12, 2015

ജൂലായ് 11 ലോകജനസംഖ്യാദിനം



സോഷ്യല്‍ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ കൊളാഷ്.

Monday, July 6, 2015

സംസ്കൃതം സ്കോളര്‍ഷിപ്പ്

അശ്വിന്‍ കുമാര്‍ H.M ല്‍ നിന്നും Certificate ഏറ്റുവാങ്ങുന്നു
സംസ്കൃതം സ്കോളര്‍ഷിപ്പ്  നേടിയവര്‍
ദേവിക
അക്ഷയ്
ഹര്‍ഷവര്‍ദ്ധന്‍.എ

വൈഷ്ണവി
ആദിത്യബാബു
അശ്വിന്‍ കുമാര്‍





2015 ജൂണ്‍26 മുതല്‍ ജൂണ്‍28 വരെഹരിയാനയില്‍ റോഹ്തകിലെ മഹര്‍ഷി ദയാനന്ദ യൂണിവേര്‍സിറ്റി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന സെക്കന്‍ഡ് കേഡറ്റ് തൈക്കൊണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനം നേടിയ വര്‍ഷ ഭാര്‍ഗ്ഗവനെ സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്  ശ്രീമതി വാരിജ ടീച്ചര്‍ അനുമോദിക്കുന്നു.