സ്കൂളില്‍ നടപ്പിലാക്കിയ സാക്ഷരം 2014 പദ്ധതിയുടെ ഔപചാരിക വിജയ പ്രഖ്യാപനം ഡിസംബര്‍4ന് ബഹുമാനപ്പെട്ട അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. എച്ച്.ആര്‍.ചഞ്ചലാക്ഷി നിര്‍വഹിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് ആരംഭിച്ച അദ്ധ്യാപക രക്ഷാകര്‍ത്തൃക്കളും നാട്ടുകാരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത യോഗത്തില്‍ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റര്‍ സ്വാഗത ഭാഷണം നടത്തി.പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.വി. ദിനേശന്‍അദ്ധ്യക്ഷതവഹിച്ചു.സിനിയര്‍അസിസ്റ്റന്‍റ് ശ്രീ.കെ.വേണുഗോപാലന്‍മാസ്റ്റര്‍,സിനിയര്‍അദ്ധ്യാപികരാജലക്ഷ്മി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.SRG/സാക്ഷരം കണ്‍വീനര്‍ കൃഷ്ണന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കുട്ടികളും അദ്ധ്യാപകരും
രക്ഷിതാക്കളും സാക്ഷരം അനുഭവം പങ്ക് വെച്ചു.യോഗത്തില്‍ വെച്ച് സാക്ഷരം പഠിതാക്കളായ മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. സാക്ഷരം സര്‍ഗ്ഗാത്മക രചനാ ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ രചനാ പതിപ്പ്"അക്ഷര മധുരം സാക്ഷരം" ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ പ്രകാശനം ചെയ്തു.
സാക്ഷരം വിജയപ്രഖ്യാപനത്തിന്റെ മുന്നോടിയായി വര്‍ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു.ബാനറും പ്ളക്കാര്‍ഡുകളുമേന്തി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും ഘോഷയാത്രയില്‍ അണിനിരന്നു.
|
സാക്ഷരം വിജയപ്രഖ്യാന ഘോഷയാത്ര |
|
സാക്ഷരം രചനാ പതിപ്പ് പ്രകാശനം ചെയ്യുന്നു |
|
വാര്‍ഡ് മെമ്പര്‍ സംസാരിക്കുന്നു |
|
സീനിയര്‍ അസിസ്റ്റന്റ് കെ.വേണുഗോപാലന്‍ മാസ്റ്റര്‍ ആശംസ അര്‍പ്പിക്കുന്നു |
|
സീനിയര്‍ അദ്ധ്യാപിക രാജലക്ഷ്മി ടീച്ചര്‍ ആശംസ അര്‍പ്പിക്കുന്നു. |
കൂടുതല്‍ ചിത്രങ്ങള്‍ photo gallery യില്‍
കാണുക