മംഗള്‍യാ൯ ദിനം
24/9/14 രാം നഗ൪ ഗവ ഹൈസ്ക്കൂളില്‍ ശാസ്ത്റ ക്ലബ്ബ് മംഗള്‍ ദിനമായ് ആഘോഷിച്ചു.മംഗള്‍യാ൯ പേടകം,രാജ്യത്തിന്റെ ആദ്യഗ്രഹാന്തര ദൗത്യം വിജയംവരിച്ചതിന്റെ സന്തോഷം കുട്ടികളും അദ്ധ്യാപകരും സംയുക്തമായി പ്രകടിപ്പിച്ചു.ഇന്ന് രാവിലെ 7.17 ഓടെ ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗള്‍യാ൯ ഇനി ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും മറ്റും വിശദമായി പഠനം നടത്തി അപ്പപ്പോള്‍ വിവരം നല്‍കും.ഇന്ത്യയുടെ അഭിമാന ജ്യോതിയായി മംഗള്‍യാ൯ പേടകം മാറിക്കഴിഞ്ഞു.കുട്ടികള്‍ ചാ൪ട്ട് പ്രദ൪ശനം ഒരുക്കി ആഘോഷത്തിന് പകിട്ടേകി.ശാസ്ത്ര അദ്ധ്യാപക൪ നേതൃത്വം നല്‍കി.