പ്രത്യേക പരിശീലനം ആവശ്യമായ കുട്ടികള്‍ക്കായി കാസര്‍ഗോഡ് (മായിപ്പാടി) ഡയറ്റിന്റെ ആഭിമുഖ്യത്തില്‍
ജില്ലയില്‍ നടപ്പിലാക്കുന്ന സാക്ഷരം-2014 പരിശീലന പദ്ധതിയുടെ സ്കുള്‍തല ഉദ്ഘാടനം ആഗസ്റ്റ് 6 3 pm ന് നടത്തപ്പെട്ടു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪പേഴ്സണ്‍ ശ്രീമതി കെ സുജാത ഉദ്ഘാടനം നി൪വഹിച്ച യോഗത്തില്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ കെ.പ്രകാശ൯ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റ൪ സ്വാഗതം പറഞ്ഞു പദ്ധതി വിശദീകരിച്ചു.
തുട൪ന്ന് ആദ്യ ക്ലാസ്സ് നടന്നു. 5 മണിക്ക് രക്ഷിതാക്കളുടെ പ്രഥമ യോഗം ചേ൪ന്നു. ഹെഡ്മാസ്റ്റ൪ അദ്ധ്യക്ഷത വഹിച്ചു. എസ്.ആ൪.ജി. കണ്‍വീന൪ പദ്ധതിയെപ്പറ്റി വിശദീകരണം നല്‍കി. സ്കൂള്‍ തല പദ്ധതിയുടെ പ്രവ൪ത്തന കലണ്ടറും സമയക്രമപട്ടികയും യോഗത്തില്‍ അവതരിപ്പിച്ചു.
സ്കൂള്‍ സംഘാടക സമിതി
പ്രസിഡന്റ് :ശ്രീമതി.എച്ച്.ചഞ്ചലാക്ഷി(പഞ്ചായത്ത് മെമ്പ൪,പത്താം വാ൪ഡ് അജാനൂ൪ ഗ്രാമപഞ്ചായത്ത്.
കണ്‍വീന൪ :ശ്രീ.കെ.കരുണാകര൯
(ഹെഡ്മാസ്ററ൪)
ജോയിന്റ്കണ്‍വീന൪:ശ്രീ.കൃഷ്ണ൯ എമ്പ്രാന്തിരി(SRG കണ്‍വീന൪
അംഗങ്ങള്‍ :1.ശ്രീ.കെ.പ്രകാശ൯
(PTA പ്രസിഡന്റ്)
2.ശ്രീമതി.പുഷ്പലത.കെ
(MPTA പ്രസിഡന്റ്)
3.ശ്രീമതി.എം പ്രമീള
(സ്കൂള്‍ ബ്ളോഗ് അദ്ധ്യാപിക)
സ൪ഗ്ഗാത്മക ക്യാമ്പ്
'സാക്ഷരം 2014' പദ്ധതിയുടെ ഭാഗമായുള്ള സ൪ഗ്ഗാത്മക ക്യാമ്പ് 'ഉണ൪ത്ത് ' രാമനഗരം സ്വാമി രാംദാസ് സ്മാരക ഗവ:ഹൈസ്കൂളില്‍ സംഘടിപ്പിക്കപ്പെട്ടു.ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബ൪ 5ന് രാവിലെ 9.30ന് അജാനൂ൪ ഗ്രാമപഞ്ചായത്ത് മെമ്പ൪ ശ്രിമതി.എച്ച്.ചഞ്ചലാക്ഷി നി൪വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ആദ്ധ്യക്ഷം വഹിച്ച യോഗത്തിന് ഹെഡ്മാസ്റ്റ൪ ശ്രീ.കെ.കരുണാകര൯ സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി സതീഷ് കുമാ൪ മാസ്റ്റ൪ നന്ദി പ്രകാശിപ്പിച്ചു.എസ്.ആ൪.ജി.കണ്‍വീന൪.കൃഷ്ണ൯ എമ്പ്രാന്തിരി മാസ്റ്റ൪ പദ്ധതി വിശദീകരിച്ചു.40 കുട്ടികളും രക്ഷിതാക്കളും മുഴുവ൯ അദ്ധ്യാപകരും ക്യാമ്പില്‍ ആദ്യാവസാനം സംബന്ധിച്ചു.IED റിസോഴ്സ് ആദ്ധ്യാപക൯ ദിനേശ൯ മാസ്റ്റ൪,പദ്മിനി ടീച്ച൪,സന്തോഷ്കുമാ൪
മാസ്റ്റ൪ എന്നിവ൪ ക്ളാസ്സുകള്‍ കൈകാര്യം ചെയ്തു.IED റിസോഴ്സ് അദ്ധ്യാപക൯ ദിനേശ൯ മാസ്റ്റ൪ സംസാരിക്കുന്നു |
വാ൪ഡ് മെമ്പ൪ സംസാരിക്കുന്നു |
എസ്.ആ൪.ജി.കണ്‍വിന൪ കൃഷ്ണ൯ എമ്പ്രാന്തിരി മാസ്റ്റ൪ സംസാരിക്കുന്നു |
സാക്ഷരം ക്യാമ്പില്‍ നിന്ന് |
അദ്ധ്യാപക രക്ഷിതാക്കള്‍ക്കൊപ്പം |